എസ്ഡിപിഐ പിന്തുണ : വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്ഡിപിഐ പിന്തുണയിൽ നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. ശിവൻകുട്ടി. ഒരു വിഭാഗത്തിൻ്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമെന്നല്ല താൻ പറഞ്ഞതെന്നും, ഒരു വിഭാഗത്തിൻ്റെ വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുമെന്നും ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് നൽകാമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡീൽ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും നേമത്ത് മുൻകാലങ്ങളിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിൻ്റെ ഉത്തരവാദി കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ ഡീൽ ആരോപണം സംസ്ഥാനത്തെ വികസനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മറയ്ക്കാൻ വേണ്ടിയാണെന്നും ശിവൻകുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...