ബിജെപി ഡീല്‍ ആരോപണം പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിജെപി ഡീല്‍ ആരോപണം പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിനെ സഹായിക്കുന്നതാണ്. കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിലയുറപ്പിക്കുമെന്ന് കോണ്‍ഗ്രസ് നിരന്തരം പറയുന്നത് ബിജെപിയിലേക്ക് പോകുമെന്ന ആശങ്കയിലാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന രീതിയിലുള്ള അർത്ഥവത്തായ സംവാദങ്ങള്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിനെ കുറിച്ച് പറയാന്‍ ഒരു പരാതിയും പ്രതിപക്ഷത്തിന് ഇല്ലാത്തത് കൊണ്ട് ചില പുകമറ സൃഷ്ടിച്ച് എങ്ങനെയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഡീലുണ്ട്. കേരളത്തില്‍ സമഗ്ര വികസനം ഉറപ്പാക്കാന്‍ ജനങ്ങളുമായിട്ടാണ് ആ ഡീല്‍. ബിജെപിയുമായി നിരന്തരം സന്ധി ചെയ്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് കാട്ടിക്കൂട്ടുന്ന ഡീലുകളാണ് അപ്പുറത്തള്ളത്. കുറച്ച് ദിവസം മുന്‍പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എംപിമാരം ബിജെപിക്ക് ഒരു താലത്തില്‍ വെച്ചുകൊടുത്തവരാണ് ഈ കോണ്‍ഗ്രസ്. അവര്‍ക്കെതിരെ ഒരു ഷോ കോസ് നോട്ടീസ് പോലും കൊടുത്തിട്ടില്ല – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...