കുറ്റ്യാടി : മലപ്പുറം പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി വീശിയ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മേല്‍മുറി സ്വദേശിയായ 35 കാരന്‍ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം.
മലപ്പുറം മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മേല്‍മുറി അങ്ങാടിയില്‍ വെച്ച് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ജുനൈദ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീശിയത്. നടുറോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി.