കോഴിക്കോട് : വടകര പുതുപ്പണം കറുകയില്‍ ലീഗ് പ്രവര്‍ത്തകരെ അടിച്ച് പരിക്കേല്പിച്ച സംഭവത്തിൽ രണ്ട് പേര്‍ പിടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകരായ റാഷിദ് ,താഹ എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വടകര പുതപ്പണം കറുകയില്‍ ലീഗ് – എസ് ഡി പി ഐ സംഘര്‍ഷമുണ്ടായത്. ഇതില്‍ ലീഗ് പ്രവര്‍ത്തകരെ അടിച്ച് പരിക്കേല്പിച്ച രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് നേരെയും അക്രമമുണ്ടായിട്ടുണ്ട്. ഇതിലെ പ്രതികളെയും പിടികൂടാനുണ്ട്. ഇതോടനുബന്ധിച്ച് സോഷ്യല്‍ മീഡിയകളിലെ വെല്ലുവിളികളും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.
ലീഗ് പ്രവര്‍ത്തകരെ അടിച്ച് പരിക്കേല്പിച്ച സംഭവo ; രണ്ട് പേര്‍ പിടിയില്‍
RECENT NEWS
Advertisment