ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വെസ്റ്റ്ഹില്‍ പുതിയങ്ങാടി സ്വദേശി ബിയ്യാത്തുംതൊടി ഷംസുദ്ധീനെ(39) ആണ് നടക്കാവ് എസ്.ഐ ലീലാ വേലായുധനും സംഘവും പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈസ്റ്റ്ഹില്‍ ഫാത്തിമ മാതാ പള്ളിക്ക് സമീപം വെച്ച് ഷംസുദ്ധീന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കൈ കാണിച്ചെങ്കിലും ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 10 ലിറ്റര്‍ വിദേശ മദ്യം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഹാര്‍ബറില്‍ വില്‍പ്പനക്കായി കൊണ്ടുപോവുകയാണെന്ന് വ്യക്തമായി. കോഴിക്കോട് സരോവരത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നത്. മാസങ്ങളോളമായി ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ ധനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീരാഗ്, ഡ്രൈവര്‍ ശോഭിത്ത് എന്നിവരും ഷംസുദ്ധീനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...