ജിദ്ദ കോർണീഷിൽ കടൽ തിരമാലാക്രമണം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക്​ അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്​ച വൈകിട്ട്​ വീശിയടിച്ച കാറ്റിനെ തുടർന്നാണ് കോർണിഷിൽ​​ കടൽ തിരമാലകൾ ഉയരുകയും കടൽത്തീരത്തേക്ക് വെള്ളം കയറുകയും ചെയ്തത്​. രണ്ടര മീറ്ററിലധികം കടൽ തിരമാലകൾ ഉയർന്നതായാണ്​ റിപ്പോർട്ട്​. ഹയ്യ്​ ശാത്വിഅ്​ രണ്ടിന്​ മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതൽ​ വെള്ളം കയറിയത്​. മുൻകരുതലായി​ ട്രാഫിക്​ വകുപ്പ്​ പ്രദേശ​ത്തേക്കുള്ള ഗതാഗതത്തിന്​ താൽകാലികമായി നിയന്ത്രണമേർപ്പെടുത്തി. കടൽ ശാന്തമായതോടെ​ ഫഖീഹ് അക്വേറിയം ഭാഗത്ത്​ നിന്ന്​ കിഴക്കോട്ട് ഗതാഗതം പുനസ്ഥാപിച്ചതായി ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി.

മുനിസിപ്പാലിറ്റിയിലെ ഫീൽഡ് ടീമുകൾ വൈള്ളം കയറിയ കോർണിഷിലെ ഭാഗത്ത്​ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി വക്താവ്​ മുഹമ്മദ്​ അൽബുഖ്​മി പറഞ്ഞു. കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പിനെ തുടർന്ന്​ ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക്​ ആവശ്യപ്പെട്ടിരുന്നു. ചില മേലഖയിൽ കാലാവസ്ഥ മാറ്റമുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന്​ മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...