കൊച്ചിയില്‍ കടൽവിഭവ ഭക്ഷ്യമേള നവംബർ നാല് മുതൽ ആറ് വരെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിന്റെ (മീകോസ് 4) ഭാഗമായി കടൽവിഭവ ഭക്ഷ്യമേള സംഘടിപ്പിക്കും. നവംബർ നാല് മുതൽ ആറ് വരെയാണ് പരിപാടികള്‍. സമുദ്രവിഭവങ്ങളുടെ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ പ്രശസ്തർ നയിക്കുന്ന തത്സമയ പാചകപ്രദർശനങ്ങളുമുണ്ടാകും. പരമ്പരാഗതവും നൂതനവുമായ കടൽവിഭവങ്ങൾ മേളയില്‍ ലഭ്യമാകും. ഭക്ഷ്യസംരംഭകർ, സീഫുഡ് ബ്രാൻഡുകൾ, റെസ്റ്റോറന്റ് ഉടമകൾ എന്നിവർക്ക് അവരുടെ തനത് വിഭവങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള സമുദ്രഗവേഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം മേളയിലുണ്ട്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കാൻ സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നൂതന കടൽ വിഭവങ്ങളുമായെത്തുന്നവർക്കാണ് പരിഗണന. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -ഡോ.സാജു ജോർജ്, ഫോൺ 9945035707.

മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ), സിഎംഎഫ്ആർഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്ര താപനില, തുടങ്ങിയവ സമുദ്ര ആവാസവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും സിമ്പോസിയം ഊന്നൽ നൽകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...