Sunday, May 11, 2025 8:21 am

അന്വേഷിച്ചു കണ്ടെത്തിയില്ല ; അമൃത്പാൽ സിങ് ഇപ്പോഴും കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

അമൃത്സർ : അന്വേഷണം ഒരു മാസത്തിനോടടുക്കുമ്പോഴും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് ഇപ്പോഴും കാണാമറയത്ത്. മാർച്ച് പകുതിയോടെയാണ് പഞ്ചാബ് പോലീസ് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നത്. എന്നാൽ നാളിതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്നു കരുതപ്പെടുന്ന അഭിഭാഷകനുൾപ്പടെ മൂന്നു പേരെ പോലീസ് ഇന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാൽ രാജസ്ഥാൻ വഴി പാകിസ്ഥാനിലേക്കു കടന്നേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അഞ്ച് ജില്ലകളിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണു സുരക്ഷയൊരുക്കിയിരിക്കുന്നത്.

അമൃത്പാലിനെക്കുറിച്ചു വിവരം നൽകുന്നവർക്കു പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററും പലയിടങ്ങളിലും പതിച്ചിട്ടുണ്ട്. ഒളിവിൽ പോയതിനു ശേഷം അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. സിഖ് ആരാധനാലയത്തിൽ അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് സുവർണക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും കനത്ത കാവൽ ഏർപ്പെടുത്തി. പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചാണു അമൃത്പാൽ സിങ് കടന്നു കളഞ്ഞത്. പലയിടങ്ങളിലും പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പ് കടന്നു കളയുകയായിരുന്നു. അമൃത്പാലിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ഈ ഖാലിസ്ഥാൻ നേതാവിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന് കേന്ദ്രം

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന്...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...

വിദേശജോലി തട്ടിപ്പ് കേസ് ; പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ്

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ...

കോൺഗ്രസ് നേതാവ് എം. ജി. കണ്ണൻ ഗുരുതരാവസ്ഥയിൽ

0
പത്തനംതിട്ട : ഡിസിസി വൈസ് പ്രസിഡന്റ്‌ എം.ജി. കണ്ണൻ അതീവ ഗുരുതരാവസ്ഥയിൽ...