അര്‍ജുനായി തിരച്ചില്‍, ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ ; ചെലവ് 50 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായി. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവിനുള്ള തുക കഴിഞ്ഞാല്‍ ബാക്കി ദിനംപ്രതി നാല് ലക്ഷം രൂപയാണ് വാടക. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴേക്കൂടി കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നദിമാര്‍ഗം എത്തിക്കുന്നതിനുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്ന് എംഎല്‍എ സതീശ് സൈല്‍ എംഎല്‍എ പറഞ്ഞു.

ഇതിനായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും എംഎല്‍എ പറഞ്ഞു. തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാല്‍ എത്തിക്കാനായില്ല. ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. വെള്ളിയാഴ്ചയാണ് തിരച്ചില്‍ പുനരാരംഭിക്കും. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. ദൗത്യം ഫലം കാണുന്നതുവരെ ഷിരൂരില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...