പാലക്കാട് മാനിനെ ഷോക്കടിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്  : പാലക്കാട് മാനിനെ ഷോക്കടിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു. എലവഞ്ചേരി എളന്തികൊളമ്പിലാണ് മാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പാടത്തിറങ്ങുന്ന മാനിനെ കൊല്ലാൻ മോട്ടോർപുരയിൽ നിന്നും വൈദ്യുതിലൈൻ വലിച്ചാണ് വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിട്ടത്.

ഇന്നലെ പുലർച്ചെ പാടത്തിറങ്ങിയ മാൻ ഷോക്കേറ്റ് ചത്തു. തുടർന്ന് മാനിന്‍റെ ജഡം കഷണങ്ങളാക്കി ചാണകക്കുഴിയിൽ തള്ളി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാനിന്‍റെ ജഡം കണ്ടെത്തി. സംഭവത്തിൽ അനധികൃതമായി വൈദ്യുതിലൈൻ വലിച്ചതിന് കെഎസ്ഇബിക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രദേശവാസിയും തോട്ടം ഉടമയുമായ രതീഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. വന്യമൃഗങ്ങളെ തുരത്താൻ അനുമതിയോടെ വൈദ്യുതി വേലി സ്ഥാപിക്കുന്നതിന് തടസ്സമില്ല. എന്നാൽ പാടത്തിലെ വെള്ളത്തിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടത് ഗുരുതര കുറ്റമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...