കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം. കൂടുതല്‍ സീറ്റുകള്‍ വാങ്ങാന്‍ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും വിട്ടു നല്‍കാതിരിക്കാന്‍ സിപിഐയും സമ്മര്‍ദം തുടരുകയാണ്.
തര്‍ക്ക പരിഹാരത്തിനായി ഇന്നലെ ചേര്‍ന്ന സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ ഉള്‍പ്പടെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ആണ് തര്‍ക്കമുള്ളത്.
യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായതും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും എല്‍ഡിഎഫിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പത്രികാ സമര്‍പ്പണത്തിന്റെ നാലാം ദിവസത്തിലും തര്‍ക്കപരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം.