മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി എന്നോട് അടുപ്പം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിക്കുന്നു’ ബീരേന്‍ സിങ് ട്വീറ്റ് ചെയ്തു.

മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18334 പേര്‍ രോഗമുക്തി നേടി. 218 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേലിന് ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...