സീറ്റുകള്‍ നഷ്ടപ്പെട്ടതില്‍ നടപടി, ബിജെപിയില്‍ കൂട്ട പിരിച്ചു വിടല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ ബി ജെ പിയില്‍ ഉടലെടുത്ത പ്രശ്​നങ്ങള്‍ പരിഹരിക്കാന്‍ പുന:സംഘടന ഉള്‍പ്പെടെയുളള നടപടികളുമായി ജില്ലാ നേതൃത്വം. തിരുവനന്തപുരം, വര്‍ക്കല, പാറശാല എന്നീ മണ്ഡലം പ്രസിഡന്റുമാരെ മാറ്റി കമ്മിറ്റി പുന:സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുളള സാഹചര്യമുണ്ടായിട്ടും അത്​ നഷ്​ടപ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ്​ മറനീക്കി പുറത്തുവന്നിട്ടുളളത്​.

കോര്‍പ്പറേഷനിലെ മോശം പ്രകടനത്തിന്റെ കാരണക്കാരെ ചൊല്ലിയാണ് പ്രധാനമായും പാര്‍ട്ടിക്കുളളിലെ പോര്. എന്നാല്‍, ജില്ലയില്‍ വിജയസാദ്ധ്യതയുളള പല സ്ഥലങ്ങളിലും പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കവും രൂക്ഷമായി. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട്​ പുതിയ പ്രസിഡന്റ്​, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ നിയോഗിച്ചു. പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചതിനു​ പകരം പകരക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ചില മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്​. 61 സീറ്റുകളോടെ കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വരാമെന്നായിരുന്നു ബി ജെ പി പ്രതീക്ഷ. എന്നാല്‍, പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ കാരണമാണ്​ 32 സീറ്റുകളില്‍ രണ്ടാംസ്ഥാനത്തേക്ക്​ പിന്തളളപ്പെട്ടതെന്നും അതാണ്​ പ്രതിപക്ഷത്തിരിക്കാന്‍ കാരണമായതെന്നുമാണ്​ വിലയിരുത്തല്‍. 35 സീറ്റുകളിലാണ്​ ഇത്തവണ ബി ജെ പി വിജയിച്ചത്​.

തിരുവനന്തപുരം മണ്ഡലത്തിലെ ഉറച്ച സീറ്റുകളെന്ന്​ കരുതിയ ആറ്റുകാല്‍, ശ്രീവരാഹം ഉള്‍പ്പടെ 11 സിറ്റിംഗ് സീറ്റുകള്‍ നഷ്‌ടപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ നേതൃത്വത്തി​ന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് തോല്‍വിയിലേക്ക്​ നയിച്ചതെന്നാണ് ആരോപണം. നേതാക്കളില്‍ ചിലര്‍ തമ്മില്‍ ഐക്യമില്ലാത്തത്​ പ്രശ്‌നം വഷളാക്കി. സ്​ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാല്‍ പ്രധാന നേതാവ്​ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന്​ വിട്ടുനിന്നെന്നും മറ്റൊരു ഭാരവാഹിയുടെ ഭാര്യയെ പരാജയപ്പെടുത്താന്‍ ഈ നേതാവ്​ ചരടുവലിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്​.

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്​ കെ പി രമേശിനെ മാറ്റി പകരം ഹരികൃഷ്​ണനെ പ്രസിഡന്റാക്കി. കെ എം സുരേഷ്​, എസ്​ ബാലകൃഷ്​ണന്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയോഗിച്ചു. പാറശാല മണ്ഡലം പ്രസിഡന്റായി അഡ്വ മഞ്ചവിളാകം പ്രദീപ്​, ജനറല്‍ സെക്രട്ടറിമാരായി പെരുങ്കടവിള പ്രസന്നന്‍, എസ്​ വി ശ്രീജേഷ്​ എന്നിവരെയും നിയമിച്ചു. വര്‍ക്കലയില്‍ ഇലകമണ്‍ ബിജുവിനെ പ്രസിഡന്റും സജി മുല്ലനെല്ലൂര്‍, തച്ചോട്​ സുധീര്‍ എന്നിവരെ ജനറല്‍ സെ​ക്രട്ടറിമാരായും നിശ്ചയിച്ചു. കോവളം മണ്ഡലം ജനറല്‍ സെക്രട്ടറിയായി അഡ്വ എസ്​ സുനീഷിനെയും നിയോഗിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ്​ ജില്ലയിലെ പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്​. വ്യക്തികളെ നോക്കാതെ സംഘടനാ ശക്തി ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ചുളള പ്രവര്‍ത്തനങ്ങളാകും ഉണ്ടാവുക. ബി ജെ പി പ്രതീക്ഷ വയ്‌ക്കുന്ന കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങളുളള ജില്ല എന്നതിനാല്‍ തന്നെ തലസ്ഥാനം വിട്ടൊരു കളിക്ക്‌ ബി ജെ പി തയ്യാറാകില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...