കെ.എം മാണി കാരുണ്യത്തിന്‍റെ ഉദാത്ത മാതൃക ; അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണി കാരുണ്യത്തിന്‍റെ ഉദാത്ത മാതൃകയാണെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമത്തിൽ നടത്തിയ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ കെ.ജെ തോമസ് കട്ടയ്ക്കൽ, ചാർലി കോശി, സംസ്ഥാന കമ്മിറ്റിയങ്ങങ്ങളായ അംഗം തങ്കച്ചൻ കാരക്കാട്, ജാൻസ് വയലിക്കുന്നൽ, ജോസ് കല്ലൂർ, ജോസ് കൊച്ചുപുര, നിയോജകമണ്ഡലം സെക്രട്ടറിമാരായ സോജൻ ആലക്കുളം, ഷോജി അയലിക്കുന്നൽ, കെ.പി സുജിലൻ, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മോളി ദേവസ്യ വാഴപ്പനാടിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ഷീലമ്മ ഡൊമിനിക്, വാർഡ് പ്രസിഡണ്ട് ജോയ് ചീരൻ കുന്നേൽ, ഇഞ്ചിയാനി ഹോളി ഫാമിലി പള്ളി വികാരി ജോസഫ് കല്ലുപുറത്ത്, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളിയിൽ, ഇഞ്ചിയാണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ജേക്കബ് കല്ലുർ, ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമം മദർ സൂപ്പീരിയർ സിസ്റ്റർ. ബീന, സനീഷ് ഷാജി എന്നിവർ സംസാരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...