ഗവ.മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനം ; ഡ്രോൺ സർവ്വെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗവ.മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന സർവ്വേയിലൂടെ മെഡിക്കൽ കോളേജ് ഭൂമിയുടെ കൃത്യമായ രേഖപ്പെടുത്തലാണ് നടത്തുന്നത്.

മെഡിക്കൽ കോളേജ് ഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനും, എല്ലാ തുടർ വികസന പ്രവർത്തനങ്ങൾക്കും ആവശ്യാനുരണം ഭൂമി നീക്കിവയ്ക്കുന്നതിനും സർവ്വേ സഹായകമാകും. കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാന്റ് ആർക്ക് സർവ്വേ ടീം ആണ് സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി. കെ രഘു, ശ്രീകുമാർ, ഷീബ, രഘുനാഥ് ഇടത്തിട്ട, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....