രണ്ടാം ഘട്ട മെട്രോ നിര്‍മ്മാണം ; ടെസ്റ്റ് പൈലിംഗ് ജോലികള്‍ ഉടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിര്‍മ്മാണത്തിന് ഇനി വേഗം കൂടും. വന്‍കിട നിര്‍മ്മാണ രംഗത്തെ പ്രശസ്തര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിനു കരാര്‍ ലഭിച്ചതോടെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാരംഭ ജോലികള്‍ക്കൊപ്പം രണ്ടാംഘട്ട നിര്‍മ്മാണവും നടക്കും. ഇതിന്റെ ആദ്യഘട്ടമെന്നോണം ടെസ്റ്റ് പൈലിംഗ് ജോലികള്‍ അടുത്ത ആഴ്ച തന്നെ നടക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തന രംഗത്ത് പേരുകേട്ട ഷപൂര്‍ പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്കോണ്‍സിനായിരുന്നു വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റെയില്‍വേ പാലം നിര്‍മ്മാണത്തിന്റെ കരാറും. പാലം നിര്‍മ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍)ആണ് പാലം നിര്‍മ്മാണം ഇവരെ ഏല്‍പിച്ചത്.

പാലം നിര്‍മ്മാണത്തിനായി കായലിനു കുറുകെ കോണ്‍ക്രീറ്റ് ഇരുമ്പ് അവശിഷ്ടങ്ങളും മറ്റുമിട്ട് അഫ്കോണ്‍സ് കെട്ടിയ വടുതല ഭാഗത്തെ 50 കിലോമീറ്റര്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബണ്ട് പൊളിക്കണമെന്ന് കോടതിയും സര്‍ക്കാരും പറഞ്ഞെങ്കിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍.വി.എന്‍.എല്ലില്‍ നിന്ന് കൈപ്പറ്റിയെന്നും ബണ്ട് നീക്കേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നും അഫ്കോണ്‍സ് നിലപാടെടുത്തു. വിഷയം നിലവില്‍ ഹൈക്കോടതിയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് ; ഉറവിടം കണ്ടെത്താനാകാതെ പൊലീസ്

0
കോഴിക്കോട്: വടകര വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്...

11 ബാഗുകളിലായി 116 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ പിടിയിൽ

0
കൊച്ചി : കറുകുറ്റിയിൽ 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ...

പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം ; വീണ്ടും പരാമർശവുമായി ജി....

0
ആലപ്പുഴ : സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ശക്തമായ വിമർശനമുന്നയിച്ച് സ്വതന്ത്ര എംഎൽഎ...

അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടക്കാനാകില്ല ; വെല്ലുവിളിച്ച് ഇറാൻ

0
ദുബായ്: ഹോർമൂസിൽ പോർവിളികളുമായി ഇറാനും അമേരിക്കയും നേർക്കു നേർ. തങ്ങളുടെ അനുമതിയില്ലാതെ ഒരു...