സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

For full experience, Download our mobile application:
Get it on Google Play

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫിയിൽ കേരളം വിജയ കുതിപ്പ് തുടരുന്നു. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജമ്മു കശ്മീരിനെയാണ് കേരളം തകർത്തെറിഞ്ഞത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ജയം. കേരളത്തിനായി ജിതിന്‍ ഇരട്ട ഗോള്‍ നേടി. സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും ഗോൾ കണ്ടെത്തി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. എട്ടാം മിനിറ്റിൽ ജിതിനിലൂടെയാണ് കേരളം ആദ്യ ലീഡെടുക്കുന്നത്. 13ാം മിനിറ്റിൽ സജീഷും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് ആഷിഖും ഗോൾ കണ്ടെത്തി (3-0).

മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച കേരളത്തിനായി ജിതിൻ നാലാം ഗോൾ നേടി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയ ജമ്മു കശ്മീര്‍ 60ാം മിനിറ്റില്‍ ഫൈസലിലൂടെ മറുപടി ഗോൾ നേടി (4-1). ടൂര്‍ണമെന്റില്‍ കേരളം വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. 66ാം മിനിറ്റിൽ അബ്ദുൽ റഹീം കേരളത്തിനായി അഞ്ചാം ഗോൾ നേടി. 74ാം മിനിറ്റിൽ റിസ്വാൻ അലിയും ലക്ഷ്യം കണ്ടെതോടെ കേരളം ഗോളടി അവസാനിപ്പിച്ചു (6-1). രണ്ടു മത്സരങ്ങളിൽ രണ്ടും ജയിച്ച കേരളം ആറ് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഞായറാഴ്ച ഛത്തീസ്ഗഡിനെതിരെയാണ് അടുത്ത മത്സരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...