Tuesday, March 11, 2025 10:58 am

സെക്രട്ടറിയേറ്റിലെ തീപിടുത്തം ; നിര്‍ണ്ണായകമാവുക അന്തിമ ഫോറന്‍സിക് ഫലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തള്ളിയതോടെ ഇനി നിര്‍ണ്ണായകമാവുക അന്തിമ ഫോറന്‍സിക് ഫലം. 43 വസ്തുക്കളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. പ്രത്യേക സംഘം അന്വേഷണ റിപ്പോര്‍ട്ട് ഇതിന് ശേഷമാകും സമര്‍പ്പിക്കുക.

സെക്രട്ടേറിയേറ്റ് തീപിടുത്തത്തിലെ പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന സംശയം വീണ്ടും ബലപ്പെടുകയാണ്. പൊതുഭരണ വകുപ്പില്‍ ഓഗസ്റ്റ് 25നുണ്ടായ തീപിടുത്തത്തില്‍ ആദ്യം അന്വേഷണം നടത്തിയത് ഫയര്‍ഫോഴ്സ് വിഭാഗമായിരുന്നു. മുറിയിലെ പെഡസ്റ്റല്‍ ഫാന്‍ നിരന്തരം പ്രവര്‍ത്തിച്ച് മോട്ടോര്‍ ചൂടാവുകയും, ഇതിന്‍റെ ഭാഗങ്ങള്‍ ഉരുകി വീഴുകയും ചെയ്തു. ഇതിനിടയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ച് തീപിടുത്തമുണ്ടായെന്നായിരുന്നു ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്.

ഡോ. എ കൗശികന്‍ ഐ.എ.എസ് സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലും ഈ കണ്ടെത്തല്‍ തന്നെ ആവര്‍ത്തിച്ചു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ പരിശോധനയും, പരീക്ഷണ തീപിടുത്തവും ക്രമീകരിച്ചായിരുന്നു വിദഗ്ധ സമിതി അന്വേഷണം നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇനി വരാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തള്ളുന്നത്.

തീപിടുത്തമുണ്ടായ മുറിയിലെ വയര്‍ ഉള്‍പ്പെടെയുള്ള ആദ്യ സാമ്പിളുകളുടെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. അന്വേഷണത്തില്‍ നിര്‍ണ്ണായകമെന്ന് കരുതുന്ന ഫാനിന്‍റെ ഭാഗങ്ങളുടെയടക്കം ഫോറന്‍സിക് പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അട്ടിമറിയുണ്ടോയെന്ന് വ്യക്തമാകാന്‍ ഈ ഫലം കൂടി കിട്ടണം. ഇത് കൂടി പരിശോധിച്ച ശേഷം മാത്രം അന്തിമ നിഗമനത്തിലെത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെലങ്കാനയിലെ ​ദുരഭിമാനക്കൊല ; മുഖ്യപ്രതിയായ വാടകക്കൊലയാളിക്ക് വധശിക്ഷ

0
ഹൈ​ദരാബാദ് : തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത്...

വിവാദങ്ങൾ അവസാനിപ്പിക്കണം : എ പത്മകുമാറിനോട് സംസാരിച്ച് എ കെ ബാലൻ

0
പത്തനംതിട്ട : മുതിർന്ന സി പി എം നേതാവ് എ പത്മകുമാറിനെ...

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്...

മെ​ക്സി​ക്കോ​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ; 25 പേ​ർ മ​രി​ച്ചു

0
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത ബ​സ് അ​പ​ക​ട​ങ്ങ​ളി​ൽ 25...