തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി. ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹമാണ് ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്. ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു.
തുടർന്ന് തിരികെ പ്രതിഷ്ഠിച്ച വിഗ്രഹം ഇക്കുറി ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി ജലവന്തിക്കുളം വറ്റിച്ചപ്പോഴാണ് പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി 10.15 ഓടെ വിഗ്രഹം ലഭിച്ചു. തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനയ്ക്ക് ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു. ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തിയിൽ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുക്കാനായത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033