സെക്രട്ടേറിയറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും പ്രവേശനവും തിരിച്ചുപോക്കും നിയന്ത്രിക്കുന്നതിനായി അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും. സെക്രട്ടേറിയറ്റിലേക്കുള്ള നാലു ഗെയ്റ്റുകളിലും അനക്‌സ് കെട്ടിടങ്ങളുടെ ഗെയ്റ്റിലും സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി 1,95,00000 രൂപ അനുവദിച്ചു. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സാഹയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ വഴി പദ്ധതി നടപ്പാക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.

കൊച്ചി മെട്രോ, അക്കൗണ്ട് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടപ്പാക്കിയ മാതൃകയിലായിരിക്കും അക്സസ് കണ്‍ട്രോള്‍ സംവിധാനം രൂപകല്‍പന ചെയ്യുക. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രമേ ഗേറ്റുകള്‍ തുറക്കുകയുള്ളൂ. ഇതു ജീവനക്കാരുടെ ശമ്ബളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഒരിക്കല്‍ പുറത്തിറങ്ങിയാല്‍ തിരിച്ചുകയറുന്നതുവരെയുള്ള സമയം ഹാജരില്‍ കുറവ് വരും. ഔദ്യോഗിക ആവശ്യത്തിനാണ് പുറത്തുപോകുന്നതെങ്കില്‍ അതു പ്രത്യേകം വിശദീകരിക്കണം. ദിവസം 7 മണിക്കൂര്‍ ജോലി ചെയ്തില്ലെങ്കില്‍ അവധിയായി രേഖപ്പെടുത്തുകയും ശമ്ബളത്തില്‍ കുറവ് വരുത്തുകയും ചെയ്യും. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്‌ക്കാര നടപടികളുടെ ഭാഗമായാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....