കോന്നി മെഡിക്കൽ കോളജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കിടക്കകൾ എത്തിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി കിടക്കകൾ എത്തിച്ചു തുടങ്ങി. ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ  മെഡിക്കൽ കോളേജിൽ നേരിട്ടെത്തി കിടത്തി ചികിത്സ ഉത്‌ഘാടനം ചെയ്യും.

നൂറ് കിടക്കകളാണ് ആദ്യ ഘട്ടത്തിൽ ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. രണ്ട് വാർഡുകളിലായാണ് നൂറ് കിടക്കകൾ സജീകരിക്കുക. ഐ പി ക്കുള്ള ഉപകരണങ്ങളും എത്തിക്കാനുണ്ട്. ബെഡ് പില്ലോകളും എത്തി തുടങ്ങിയിട്ടുണ്ട്. ഫർണീച്ചറുകളും ഉപകരണങ്ങളും എത്താനുണ്ട്. ഐ പി ക്കുള്ള എല്ലാ സംവിധാനങ്ങളും സജീകരിക്കുന്നുണ്ട്. ഇതിനുള്ള നടപടികളും പൂർത്തിയായി. ഈ മാസം അവസാനത്തോടെ ഉപകരണങ്ങൾ പൂർണ്ണമായി എത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

ഒന്നാം നിലയിലാണ് കിടത്തി ചികിത്സ സജ്ജീകരിക്കുന്നത്. മൈനർ ഓപ്പറേഷൻ തീയേറ്ററിനും ശുപാർശ നൽകിയിട്ടുണ്ട്. ആവശ്യമായ എല്ലാ മരുന്നുകളും എത്തിയിട്ടുണ്ട്. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും  ഉടൻ നിയമിക്കും. 286 തസ്തികകളാണ് ഇപ്പോഴുള്ളത്. കിഫ്‌ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...