തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ കത്തി നശിച്ചെന്ന് എഫ്.ഐ.ആര്‍. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പുകളും നശിച്ചു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടാണെന്ന് വിദഗ്ധസംഘത്തിന്റെ നിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലെ സംഘം അട്ടിമറി സാധ്യതയുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. നിര്‍ണായക ഫയലുകള്‍ സുരക്ഷിതമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ സംഘവും രാവിലെ സെക്രട്ടറിയേറ്റിലെത്തി . ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാധമിക നിഗമനം. ഫോറന്‍സിക് ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ സംഘം പറഞ്ഞു. അട്ടിമറി സാധ്യതയും അന്വേഷണത്തിന്റെ പരിഗണയിലാണ് . മണ്ണെണ്ണയുടെയോ തീപ്പെട്ടിയുടോ തീകൊളുത്താന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയും സാന്നിധ്യം ഫോറന്‍സിക് പരിശോധിച്ചു. ഏതൊക്കെ ഫയലുകളാണ് കത്തിപോയതെന്നും എ കൗശികന്റെ സംഘം പരിശോധിക്കുന്നു.