തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയേററിലെ സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് കെ.പി.സി. അധ്യക്ഷന്‍ പറഞ്ഞു.
വേണ്ടപോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനാകാതെ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. തീപിടിത്തത്തില്‍ ഫാന്‍ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്ത കാരണം വ്യക്തമാകാത്തതിനാല്‍ വീണ്ടും വിദഗ്ധ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.