സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ ഏഴു മണിക്കൂറുംജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ പുതിയ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാകും. ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക.

സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഏഴുമണിക്കൂര്‍ ജോലി ചെയ്യണമെന്നാണ്. എന്നാല്‍ നിലവില്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റു ആവശ്യങ്ങള്‍ക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കില്‍ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടൂ.

പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധുമായി സിപിഎം അനുകൂല സംഘടനകള്‍ അടക്കം രംഗത്തെത്തി. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇത് എന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പഞ്ചിംങ് സിസ്റ്റം മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്. വൈകാതെ തന്നെ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പിലാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...