പാലക്കാട് : എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വധിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയതായിരുന്നു. രമേശാണ് സുബൈര്‍ വധത്തിന്റെ മുഖ്യസൂത്രധാരകനെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് മാത്രമാണ് പങ്കുള്ളതെന്നാണ് ഇതുവരെയുള്ള സൂചനയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ സുഹൃത്താണ് രമേശെന്ന് വിജയ് സാഖറെ പറഞ്ഞു. ഇതിലെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. തനിക്കെന്തെങ്കിലും പറ്റിയാല്‍ സുബൈറായിരിക്കും ഉത്തരവാദിയെന്ന് രമേശിനോട് സഞ്ജിത് പറഞ്ഞിരുന്നുവെന്നും എ.ഡി.ജി.പി പറഞ്ഞു.