കാസര്‍ഗോഡ്/ഇടുക്കി : കൊവിഡ് വ്യാപനത്തിന്റെ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള, ഹൊസ് ദുര്‍ഗ്, നീലേശ്വരം എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരുന്നത്.
കുമളി ചെക്ക്‌പോസ്റ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 17വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
കോഴിക്കോട് ജില്ലയില്‍ 18 കേന്ദ്രങ്ങള്‍ അടച്ചിടലിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇവിടെ കൂടുതല്‍ വാര്‍ഡുകള്‍ അടച്ചു. തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ കൂടുതല്‍ ജാഗ്രത തുടരുകയാണ്. ഇവിടെ കഴിഞ്ഞയാഴ്ച മരിച്ച 13 പേരില്‍ ആറു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 48 പഞ്ചായത്തുകള്‍ അടച്ചിട്ടിരിക്കുകയാണ്.