നാരങ്ങാനം പോസ്‌റ്റ്‌ ഓഫീസ്‌ അണുവിമുക്‌തമാക്കി ; പ്രവര്‍ത്തനം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : താല്‍ക്കാലിക ജീവനക്കാരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ അടച്ചിട്ട നാരങ്ങാനം സബ്‌ പോസ്‌റ്റ്‌ ഓഫീസ്‌ അണു വിമുക്‌തമാക്കി പ്രവർത്തനമാരംഭിച്ചു. മൂന്നു ദിവസം മുമ്പ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഇവിടുത്തെ ജീവനക്കാരിയും ഭര്‍ത്താവും നാലു വയസുള്ള കുട്ടിയും ഉൾപ്പടെ ആശുപത്രിയിലാണ് . കുറച്ചു ദിവസമായി അവധിയിലായിരുന്ന ഈ ജീവനക്കാരി 16 നാണ്‌ അവസാനമായി ഓഫീസില്‍ എത്തിയതെങ്കിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ മുന്‍കരുതല്‍ എന്ന നിലയില്‍ ഓഫീസ്‌ അടച്ചിടുകയായിരുന്നു.

തുടര്‍ന്ന്‌ ഓഫീസ്‌ അണുനശീകരണം നടത്തണമെന്ന്‌ കാണിച്ച്‌ പോസ്‌റ്റല്‍ സൂപ്രണ്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫയര്‍ ഫോഴ്‌സ്‌ എന്നിവര്‍ക്ക്‌ കത്തു നല്‍കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. തുടര്‍ന്ന്‌ പോസ്‌റ്റല്‍ റാന്നി സബ്‌ ഡിവിഷന്‍ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുകയായിരുന്നു.

താല്‍ക്കാലിക ജീവനക്കാരിക്ക്‌ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ പോസ്‌റ്റു മാസ്‌റ്റര്‍ അടക്കം ആകെയുള്ള അഞ്ചു ജീവനക്കാരും ക്വാറന്റൈനില്‍ പോയി. ഇവരില്‍ രണ്ടു പേര്‍ക്ക്‌ ഇന്ന്‌ സ്രവ പരിശോധന നടക്കും. മറ്റു പോസ്‌റ്റ്‌ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരേയും താല്‍ക്കാലിക ജീവനക്കാരേയും ഉപയോഗിച്ചാണ് നാരങ്ങാനം സബ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...