കാസര്‍ഗോഡ് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ ; കുമളി ചെക്ക് പോസ്റ്റില്‍ റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്/ഇടുക്കി : കൊവിഡ് വ്യാപനത്തിന്റെ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള, ഹൊസ് ദുര്‍ഗ്, നീലേശ്വരം എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരുന്നത്.
കുമളി ചെക്ക്‌പോസ്റ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 17വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.

കോഴിക്കോട് ജില്ലയില്‍ 18 കേന്ദ്രങ്ങള്‍ അടച്ചിടലിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇവിടെ കൂടുതല്‍ വാര്‍ഡുകള്‍ അടച്ചു. തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ കൂടുതല്‍ ജാഗ്രത തുടരുകയാണ്. ഇവിടെ കഴിഞ്ഞയാഴ്ച മരിച്ച 13 പേരില്‍ ആറു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 48 പഞ്ചായത്തുകള്‍ അടച്ചിട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....