മതനിരപേക്ഷതയാണ് ഇന്ത്യയുടെ ആത്മാവ്, ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത് : വിമർശിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ട്രസ്റ്റ് പലരെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തിട്ടുള്ള നാം ചടങ്ങിൽ പങ്കെടുക്കാതെ മതേതര മൂല്യങ്ങളോടുള്ള പ്രതിബന്ധത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ പരിപാടിക്ക് കിട്ടിയ ക്ഷണം നിരസിക്കുകയാണ് വേണ്ടത്.

ഈ അവസരം മതേതരത്വവും സാഹോദര്യവും മതവും ഭാഷകളും പ്രദേശികവുമായ ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമായി കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ശാസ്ത്രപരതയിലൂടെ, മാനവികതയിലൂടെ പരിഷ്കരണങ്ങൾക്കുള്ള മനസോടെ മുന്നോട്ടു കുതിക്കട്ടെയെന്നും വിഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്. മതവിശ്വാസം സ്വകാര്യകാര്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...