മതേതരത്വം ഭീഷണി നേരിടുന്നു : പി. മോഹൻ രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യം 75 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളികൾ നേരിടുകയാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി അംഗവുമായ പി. മോഹൻരാജ് പറഞ്ഞു. സീനിയർ സിറ്റിസൺസ് കോൺഗ്രസിൻ്റെ നേത്യത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷവും പ്രതിജ്ഞാ ചടങ്ങും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ ത്യജിച്ച ആയിരങ്ങളുടെ സമർപ്പിത ജീവിതം ഇന്ത്യ എന്നും സ്‌മരിക്കുമെന്നും അവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുവാൻ നമുക്ക് കഴിയണമെന്നും പി. മോഹൻരാജ് അഭ്യർത്ഥിച്ചു.

സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സണ്ണി കണ്ണംമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാലപ്പുഴ വിശ്വംഭരൻ, ഷാജി കുളനട, ജോസ് നെടുംമ്പുറം, ജോർജ് ജോസഫ്, ജെസി വർഗ്ഗീസ്, കേണൽ പി.എ മാത്യു, പി.കെ ഇക്ബാൽ, മണ്ണിൽ രാഘവൻ, റെജി വാര്യപുരം, വല്ലാറ്റൂർ വാസുദേവൻ, വി.എ അലക്സാണ്ടർ, ജോസഫ് മാത്യു ചുണ്ടമണ്ണിൽ, പാപ്പച്ചൻ കാട്ടൂർ, രാജു തോമസ്, ഈശോ ജോസഫ്, അനിയൻ തേപ്പുകല്ലിൽ എന്നിവർ പ്രസംഗിച്ചു. കേണൽ പി എ മാത്യു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഗാന്ധി പ്രതിമയിൽ സീനിയർ സിറ്റിസൺ കോൺഗ്രസ് പ്രവർത്തകർ പുഷ്‌പാർച്ചന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...