28.2 C
Pathanāmthitta
Friday, September 22, 2023 6:31 pm
-NCS-VASTRAM-LOGO-new

ഇടുക്കി ഡാം സുരക്ഷാ വീഴ്ച ; ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇന്ന് പുറപ്പെടുവിച്ചേക്കും

ഇടുക്കി: ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ചയില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറപ്പെടുവിച്ചേക്കും. റിപ്പോര്‍ട്ട് ഇടുക്കി എസ്.പി ആഭ്യന്തര വകുപ്പിന് കൈമാറി. ഒറ്റപ്പാലം സ്വദേശിയാണ് ഡാമില്‍ കടന്ന് താഴിട്ട് പൂട്ടിയത്. വിദേശത്തേക്ക് കടന്ന ഇയാള്‍ തിരികെ എത്താത്ത സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര, സംസ്ഥാന രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട്.

life
ncs-up
ROYAL-
previous arrow
next arrow

ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. ഡാം സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി അകത്ത് പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടി. 11 സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച സംഭവിക്കുന്നത് പകല്‍ മൂന്നുമണിക്ക് ശേഷമാണ്. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവര്‍ത്തികള്‍ മനസ്സിലായത്.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow