Saturday, June 29, 2024 10:34 am

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തും ; കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാ​ഗാമായാണ് തീരുമാനം. എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തെത്തുടർന്ന് ഒന്നാംടെർമിനലിലെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ടെർമിനലിൽ യാത്രക്കാർ വരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കുമുകളിലേക്ക് മേൽക്കൂരയും ഇരുമ്പുതൂണുകളും തകർന്നുവീഴുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലക്ഷദ്വീപിലെ രോഗികൾക്ക് അടിയന്തര വൈദ്യ സഹായം നൽകി

0
കൊച്ചി: ലക്ഷദീപിലെ അഗത്തിയിൽ നിന്ന് രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള നാല്‌...

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിഞ്ഞ് ഇലന്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

0
കോഴഞ്ചേരി : വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റ യുവാവ് മരിച്ചു. ഇലന്തൂര്‍ മാര്‍ത്തോമ്മ പള്ളിക്ക്...

കേരള സർക്കാർ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന ആദ്യത്തെ...

0
റാന്നി : പത്തനംതിട്ട ജില്ലയിൽ ആദ്യമായി കേരള സർക്കാർ ഹരിത കേരള...

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടിയ​ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ

0
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ഭ​ര്‍​ത്താ​വി​ന് വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഭാ​ര്യ​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍...