സുരക്ഷാഭീഷണി : ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ ടെലികോം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കുമെന്നും സൂചനയുണ്ട്.

ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സ്വകാര്യകമ്പിനികള്‍ക്കും നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എലും നിലവില്‍ ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളായ വാവെയും സെഡ്ടിഇ യുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളുമായുള്ള സഹകരണം പൂര്‍ണമായും നിര്‍ത്തലാക്കി ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

4 ജി നെറ്റ് വര്‍ക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളില്‍ പുനഃപരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ അനുബന്ധ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സുരക്ഷിതത്വത്തെക്കുറിച്ച് സംശയം നിലനില്‍ക്കുന്നതാണ് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നില്‍. ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമെടുത്തത്.

ചൈന സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി 2012 ല്‍ തന്നെ യുഎസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനികളുമായുള്ള സഹകരണം ഉപേക്ഷിക്കുന്നതായി യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുഎസ് ആരോപണങ്ങളെ ചൈന നിഷേധിക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ചൈനീസ് കമ്പനിയായ വാവെ ഹാക്ക് ചെയ്തതായി വിവരം പുറത്തു വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.

റിലയന്‍സ് ജിയോയുടെ 5 ജി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ ചൈനയുമായി സഹകരിക്കല്ലെന്ന് ഫെബ്രുവരിയിലെ ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിനിടെ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ലോകത്തില്‍ ചൈനയുമായി സഹകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഏക നെറ്റ് വര്‍ക്കാണ് ജിയോ. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങുമായാണ് റിലയന്‍സ് കമ്പനിയുടെ 4 ജി, 5 ജി നെറ്റ് വര്‍ക്കുകളുടെ സഹകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...