Saturday, April 20, 2024 11:58 am

സുരക്ഷാഭീഷണി ; സ്വകാര്യഭൂമിയിൽ നിന്ന് ചന്ദനമരം പിഴുത് മാറ്റി

For full experience, Download our mobile application:
Get it on Google Play

മറയൂർ: സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി നൽകിയ അപേക്ഷയെ തുടർന്ന് വിലപിടിപ്പുള്ള ചന്ദനമരത്തെ സ്വകാര്യഭൂമിയിൽ നിന്ന് പിഴുത് മാറ്റി. കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട് പേരൂർ വീട്ടിൽ സോമന്റെ പുരയിടത്തിൽ നിന്നിരുന്ന 150ലധികം വർഷം പഴക്കമുള്ള ഭീമൻ ചന്ദനമരമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ഒടുവിൽ ഇന്നലെ പിഴുത് മാറ്റി മറയൂരിൽ എത്തിച്ചത്.

Lok Sabha Elections 2024 - Kerala

സോമന്റെ വീടിന്റെ സമീപത്തുള്ള പുരയിടത്തിൽ ഇരുപതോളം ചന്ദനമരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ വെട്ടിക്കടത്തി. ഇവിടെ ഉള്ളതിൽ മൂന്നെണ്ണം വലിയ ചന്ദനമരങ്ങളായിരുന്നു. ഇതിൽ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ പലപ്പോഴായി മുറിച്ച് കടത്തി. ഇതിനിടയിൽ മോഷ്ടാക്കൾ സോമനയും കുടുംബാംഗങ്ങളെയും കെട്ടിയിട്ടും ഇവിടെ നിന്നും ചന്ദന മരങ്ങൾ മോഷ്ടിച്ചു കടത്തിയ സംഭവമുണ്ടായി. ഇതിനെ തുടർന്ന് സോമൻ പലതവണയായി വനം വകുപ്പിലും ബന്ധപ്പെട്ട അധികൃതർക്കുമായി അപേക്ഷ നൽകി.

ഇവിടെ നിന്നും ചന്ദനമരം മാറ്റിയാൽ ചന്ദന സംരക്ഷണത്തിൽ നിന്നും പിന്മാറാമെന്നും മോഷ്ടാക്കൾ എത്തുമെന്ന പേടി കൂടാതെ തങ്ങൾക്ക് രാത്രിയിൽ കിടന്നുറങ്ങാം എന്നുമുള്ള തരത്തിലാണ് അപേക്ഷ നൽകിയത്. ഇത് പരിഗണിച്ച സബ് കളക്ടർ ഒടുവിൽ ഈ ചന്ദനമരം പിഴുതുമാറ്റാൻ കീഴാന്തൂർ വില്ലേജ് ഓഫിസ് അധികൃതർക്കും മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലും കത്ത് നൽകി.

തുടർന്നാണ് ഇന്നലെ വനം റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട പ്രയത്നത്തിനൊടുവിൽ ചന്ദനമരം വേരോടെ പിഴുത് വീഴ്ത്തി മുറിച്ച് മറയൂർ ചന്ദന ഡിപ്പോയിൽ എത്തിച്ചത്. മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ കീഴാന്തൂർ വില്ലേജ് ഓഫിസർ കെ.എം. സുനിൽകുമാർ ബിആർഒ പ്രദീപ്കുമാർ വനം വകുപ്പ് ഉദ്യോഗസ്ഥർ സനിൽ, ബിജു ബി.നായർ, നിഷ, ജിബി പീറ്റർ, എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനമരം പിഴുതു മാറ്റിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരേന്ദ്ര മോദി രാജ്യത്ത് അഴിമതിയുടെ സ്കൂൾ  നടത്തുകയാണ് : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്  എംപി...

മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും

0
ചെന്നീർക്കര : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും. രാവിലെ...

അടൂർ – ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ തിരിച്ചറിയാന്‍ ഒരു സൂചനാബോർഡുപോലുമില്ല

0
അടൂര്‍ : അടൂർ - ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ ഏതെന്ന്...

നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ രാഹുൽ ഗാന്ധിയെ അ­​റ­​സ്റ്റ് ചെ­​യ്യാ​ത്ത­​ത് എ​ന്തു­​കൊ​ണ്ട് ; ഇ.​പി.​ജ­​യ­​രാ­​ജ​ന്‍

0
തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. കോ​ണ്‍­​ഗ്ര­​സ്...