പത്തനംതിട്ട : ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇലവുങ്കല്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനും സുരക്ഷിതമായ ഗതാഗതം ഉറപ്പ് വരുത്തുന്നതിനുമായി ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷാവിഭാഗവുമായി ചേര്‍ന്ന് വിദഗ്ധാഭിപ്രായം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അപകടസാധ്യതയുള്ള ഇടങ്ങളില്‍ ക്രാഷ് ബാരിയറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബ്ലിങ്കറുകള്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും അന്യനാടുകളില്‍ നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വീതി മനസിലാക്കുന്നതിനായി എഡ്ജ് ലൈനുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ ആവര്‍ത്തിച്ച ളാഹ വലിയ വളവിലും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ളാഹ കൊടുംവളവില്‍ അധികമായ സുരക്ഷാ ക്രമീകരണങ്ങള്‍ ദേശീയപാതാ വിഭാഗം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിള്ള ജിഷ രാമചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.അമ്പിളി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (റോഡ്) ഷാജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































