സീതത്തോട് പാലം ഉദ്ഘാടനം നാളെ (5)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍ എത്നോ ഹബ് നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ യു ജനിഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാര്‍ ഇവനിയോസ് തിരുമേനിക്ക് ജന്മനാടിന്റെ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 170 വീടുകള്‍ക്ക് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും സീതത്തോട് പഞ്ചായത്തും സംയുക്തമായി നല്‍കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് വിതരണം ചെയ്യും.

പാലം നിര്‍മാണത്തിന്റ ഒന്നാം ഘട്ട ജോലി റെക്കോഡ് വേഗത്തില്‍ ആണ് പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തില്‍ അപ്രോച് റോഡ്, റീറ്റൈനിങ് വാള്‍, അപ്രോച്ച് റോഡിന്റെ ഉള്‍വശത്ത് മണ്ണ് നിറയ്ക്കല്‍ എന്നിവയും പൂര്‍ത്തീകരിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ ഉന്നത നിലവാരത്തില്‍ ബിഎംബിസി സാങ്കേതികവിദ്യയില്‍ ആണ് ടാര്‍ ചെയ്തത്. അപ്രോച്ച് റോഡിന്റെ മണ്ണ് നിറയ്ക്കല്‍ പൂര്‍ത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന സീതത്തോട് – ആങ്ങമൂഴി റോഡും സീതത്തോട്- ഗുരുനാഥന്‍മണ്ണ് റോഡും ഒരേ നിരപ്പിലെത്തി. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡില്‍ നിന്നും നിര്‍മിച്ചു നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...