തണ്ണിത്തോട് : സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയ കോന്നി എം.എല്‍.എ ജെനീഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചന്‍ ഏഴിക്കകത്ത് ആവശ്യപ്പെട്ടു. എം.എല്‍.എയും,പഞ്ചായത്ത് പ്രസിഡന്റും,ഏരിയ കമ്മിറ്റി അംഗങ്ങളും,ബാങ്ക് ഭരണസമിതി നേതൃത്വത്തവും അറിഞ്ഞതാണ് അഴിമതി നടത്തിയത്.
ബാങ്കിലെ അഴിമതികള്‍ കോണ്‍ഗ്രസ് സമരം നടത്തി പുറത്ത് കൊണ്ടുവന്നപ്പോള്‍ തടിതപ്പാന്‍ ബാങ്ക് സെക്രട്ടറിയായ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.യു ജോസിനെ മാത്രം പ്രതിയാക്കി ബാക്കിയുള്ളവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നടന്ന കാലഘട്ടത്തില്‍ കോന്നി എം.എല്‍.എ ജെനീഷ് കുമാര്‍ ബാങ്കിലെ ജീവനക്കാരനും,ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ജെനീഷ് കുമാര്‍ എം.എല്‍.എ യുടെ കൊള്ളകള്‍ മുന്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ വളരെ വ്യക്തമാണ്.
അദ്ദേഹം അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ലെന്നാണ് ബാങ്കിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പുറത്താക്കിയപ്പോള്‍ സത്യം തുറന്ന് പറഞ്ഞ മുന്‍ സെക്രട്ടറിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ ജെനീഷ് കുമാര്‍ ജനപ്രതിനിധികള്‍ക്ക് തന്നെ അപമാനമാണ്. അഴിമതി നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അതിനു വേണ്ടി കോണ്‍ഗ്രസ് ശക്തമായ പ്രതിക്ഷേധവുമായി മുന്നോട്ടു പോകുമെന്നുംഅദ്ദേഹം പറഞ്ഞു .
ബാങ്ക് സെക്രട്ടറിയുടെയും,എം.എല്‍.എ അടക്കമുള്ള നേതാക്കളുടെയും,പങ്ക് സമഗ്രമായി അന്വേഷിക്കണം. ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന് നേതൃത്വം നല്‍കിയ കോന്നി എം.എല്‍.എ ജെനീഷ് കുമാറിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും. രാജി വെച്ചു അന്വേഷണത്തെ നേരിടണമെന്നും,റോയിച്ചന്‍ ഏഴിക്കകത്ത് ആവശ്യപ്പെട്ടു.