ആറന്മുള : പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം. 35വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് പമ്പയാറിലൂടെ ഒഴുകി വന്നത്. ചുവന്ന ബനിയനും , കറുത്ത മുക്കാല്‍ പാന്റുമാണ് മൃതദേഹത്തിലുള്ളത്. തലയുടെ ഇരുവശത്തും മുടി പറ്റെ വെട്ടി നിര്‍ത്തിയിരിക്കുന്നു .
നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ആറന്മുളയില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം മൃതദേഹo സത്രക്കടവില്‍ എടുത്തു കയറ്റുകയും, ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹo കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.





























