രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദേശരാജ്യങ്ങളിലെപ്പോലെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ തിങ്കളാഴ്ച്ച മുതല്‍ രാജ്യമാകെ നടപ്പാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും. ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. വ്യക്തിയുടെ ആരോഗ്യരേഖകള്‍, ചികില്‍സ വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുകയും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഢവിയ പറഞ്ഞു.

സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഓരോ വ്യക്തിയുടെയും ഹെല്‍ത്ത്‌ ഐഡി ഉപയോഗിച്ച് അയാളുടെ ആരോഗ്യവിവരങ്ങളും രോഗസാധ്യതകളും അറിയാം. കോവിഡ് വാക്‌സിനേഷനെയും ഇതുമായി ബന്ധിപ്പിക്കുമെന്നാണ് സൂചന. ഓരോ വ്യക്തിക്കും 14 അക്ക ഐഡി നമ്പറാണ് ലഭിക്കുക. ലക്ഷദ്വീപ്, പുതുച്ചേരി, ഛണ്ഡിഗഢ് തുടങ്ങി ആറിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...