പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ഹെൽത്ത് ഭാഗത്തിലെ ജീവനക്കാരും നടത്തിയ പരിശോധനയിൽ സെന്‍ട്രല്‍ ജംഗ്ഷനിലെ എവര്‍ഗ്രീന്‍ ഹോട്ടലിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പാകംചെയ്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. ആഹാരം പാകം ചെയ്യുന്ന അടുക്കളയും പരിസരവും വൃത്തിഹീനമായി കാണപ്പെട്ട സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.
ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് കടയുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചിക്കൻ സ്റ്റാളുകൾ, ബേക്കറികൾ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകാനും ഹെൽത്ത് വിഭാഗം ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കർശന നിർദേശങ്ങൾ ആണ് ഉടമകൾക്ക് നൽകിയിരിക്കുന്നത്.
പരിശോധനകൾക്ക് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കമ്മറ്റി അംഗങ്ങളായ എം.സി ഷെരീഫ്, എൽ. സുമേഷ് ബാബു, വി.ആർ.ജോൺസൺ, നീനു മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്കറിയ ലിങ്ൺ ജോസഫ്, ദീപു മോൻ എന്നിവർ പങ്കെടുത്തു.