Saturday, April 27, 2024 6:59 am

കേരളത്തിൽ നിന്നും ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു ; ഇത്തവണ അർഹത നേടിയത് 9,270 പേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ കേരളത്തിൽ നിന്ന് 9,270 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നും 19,531 പേർ അപേക്ഷ നൽകിയിരുന്നു. ജനറൽ വിഭാഗത്തിൽ നിന്ന് 5,033 (2,248 കവർ) പേർക്കാണ് അവസരം ലഭിച്ചത്.

70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,430 പേർക്കും (698 കവർ), മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസിനു മുകളിൽ) വിഭാഗത്തിൽ 2,807 പേർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾ കാറ്റഗറിയിൽ 15,270 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അപേക്ഷകൾ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് തീർത്ഥാടകർ. നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ വഴി ഇത്തവണ ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് നറുക്കെടുപ്പ് നടത്തിയത്. സാധാരണയായി മുംബൈ കേന്ദ്ര ഹജ്ജ് ഹൗസിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങൾ വഴിയാണ് നറുക്കെടുപ്പ് നടത്താറുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഇന്നുമുതൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ്...

ര​ണ്ടാം ഘ​ട്ട​ തെരഞ്ഞെടുപ്പ് ; രാ​ജ​സ്ഥാ​നി​ൽ 64.6% പോ​ളിം​ഗ്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ 64.6% വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി....

ഇടത് മുന്നണി ചരിത്ര വിജയം നേടും ; സിപിഎം

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം....

പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ല ; കടുത്ത ആത്മവിശ്വാസത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: നിർണ്ണായകവിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. പോളിങ് ശതമാനത്തിലെ...