റാന്നി : പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പ് ബ്ലോക്കുതല കരാട്ടെ പ്രദര്‍ശന പരിപാടിയോടെ സമാപിച്ചു. ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ റാന്നി ബി.ആര്‍.സിയുടെ സഹകരണത്തോടെ ദിവസങ്ങളായി നടത്തിവന്ന കരാട്ടെ പരിശീലന പരിപാടിയാണ് പൂര്‍ത്തിയാക്കിയത്. സ്കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അണിയാനുള്ള ഒരേ നിറത്തിലുള്ള യൂണിഫോം റാന്നി എജ്യൂമാക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ ഡിപ്ലോമ റാന്നി എന്ന സ്ഥാപനം സ്പോണ്‍സര്‍ ചെയ്തതു.
പ്രദര്‍ശന പരിപാടി ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രഥമധ്യാപിക കെ.പി അജിത, പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍, എജ്യൂമാക്സ് ഡയറക്ടര്‍ ബിമല്‍ ശ്രീധര്‍, കരാട്ടെ അധ്യാപകന്‍ മാത്യു, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ എസ്.ദീപ്തി, അധ്യാപകരായ ബിനീഷ് ഫിലിപ്പ്, സി.ജി ഉമേഷ്, പി.എസ് സബിത, പി.കെ പ്രീതാകുമാരി, ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.