പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പ് കരാട്ടെ പ്രദര്‍ശന പരിപാടിയോടെ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പ് ബ്ലോക്കുതല കരാട്ടെ പ്രദര്‍ശന പരിപാടിയോടെ സമാപിച്ചു. ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ റാന്നി ബി.ആര്‍.സിയുടെ സഹകരണത്തോടെ ദിവസങ്ങളായി നടത്തിവന്ന കരാട്ടെ പരിശീലന പരിപാടിയാണ് പൂര്‍ത്തിയാക്കിയത്. സ്കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അണിയാനുള്ള ഒരേ നിറത്തിലുള്ള യൂണിഫോം റാന്നി എജ്യൂമാക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ ഡിപ്ലോമ റാന്നി എന്ന സ്ഥാപനം സ്പോണ്‍സര്‍ ചെയ്തതു.

പ്രദര്‍ശന പരിപാടി ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രഥമധ്യാപിക കെ.പി അജിത, പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍, എജ്യൂമാക്സ് ഡയറക്ടര്‍ ബിമല്‍ ശ്രീധര്‍, കരാട്ടെ അധ്യാപകന്‍ മാത്യു, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ എസ്.ദീപ്തി, അധ്യാപകരായ ബിനീഷ് ഫിലിപ്പ്, സി.ജി ഉമേഷ്, പി.എസ് സബിത, പി.കെ പ്രീതാകുമാരി, ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...