സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു : എസ് രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. സില്‍വര്‍ലൈന്‍ സമരത്തെ ഉയര്‍ത്തിക്കാട്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഒരു ചെറിയ വിഭാഗം മാത്രമാണ് പദ്ധതിയെ എതിര്‍ക്കുന്നത്.

ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും എസ്ആര്‍പി വ്യക്തമാക്കി.‘കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്‍. കെ റെയില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായി പ്രചാരവേല നടത്താനും ജനങ്ങളെ അണിനിരത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ തിരുത്താനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ജനങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎം ഊന്നിപ്പറയുന്നത്. പ്രതിഷേധക്കാര്‍ കല്ല് പിഴുതെടുത്താലും വേറെയും കല്ലുകിട്ടുമെന്നും കല്ലിന് ക്ഷാമമില്ലെന്നും കോടിയേരി പരിഹാസമുയര്‍ത്തി.

കളക്ട്രേറ്റിനുള്ളിലും സെക്രട്ടറിയേറ്റിനുള്ളിലും കയറി കല്ലിടുന്നു. ഇതെല്ലാം തല്ല് കിട്ടേണ്ട സമരരീതിയാണെന്നും പക്ഷേ പോലീസ് സംയമനം പാലിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയെന്നും കോടിയേരി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...