രാത്രി വൈകി മദ്യപിച്ച്‌ വീട്ടിലെത്തിയ 26കാരന്‍ തുണി ഉപയോഗിച്ച്‌ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാത്രി വൈകി മദ്യപിച്ച്‌ വീട്ടിലെത്തിയ 26കാരന്‍ തുണി ഉപയോഗിച്ച്‌ വീടിന് തീയിട്ടു. കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാത്രി വൈകി മദ്യപിച്ച്‌ വീട്ടിലെത്തിയ സഞ്ജു തുണി ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഭാര്യയെയും കൂട്ടി പുറത്തേക്ക് ഓടി. ഇവരുടെ വീടിന്റെ അകം തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അയല്‍വാസികളും അഗ്നശമന സേനയും കൃത്യസമയത്ത് നടത്തിയ ഇടപെടല്‍ സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...