ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് ചിത്രം ; പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ – ത്രില്ലടിച്ച് ആരാധകർ

For full experience, Download our mobile application:
Get it on Google Play

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ‘ഗോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. അൽഫോൺസ് പുത്രൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ”ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്.

“ഗോൾഡ്” ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ ചാനലിൽ യൂട്യൂബിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച… മാർച്ച് 25ന് “ഗോൾഡ്” എന്ന ചിത്രത്തിന്റെ ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. നിങ്ങൾ അത് കണ്ടിട്ട് എന്നോട് പറയൂ”. – അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ടേബിളിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...