ഫോണ്‍ വിളികളും വിഡിയോ കോളുകളും കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു ; സി.ഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു, നിരന്തരമായ ഫോണ്‍ വിളികളും വിഡിയോ കോളുകളും കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു’ -സി.ഐക്കെതിരെ വനിത ഡോക്ടര്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍.സി.ഐയായിരുന്ന എ.വി സൈജുവിനെതിരെയാണ് ആരോപണം. അതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിത ഡോക്ടറുടെ പരാതിയില്‍ പ്രതിയായ സിഐ എ.വി സൈജുവിനെ പോലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ റൂറല്‍ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനും തീരുമാനമായി. പരാതിയുടെ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് എസ്.എച്ച്‌.ഒ സ്ഥലംമാറിയതിന് പിന്നാലെയാണ് ഈ നടപടിയും.

മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വനിത ഡോക്ടര്‍ താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. 2018 വരെ അബൂദബിയില്‍ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ആഗസ്റ്റില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. അന്ന് എസ്.ഐയായിരുന്ന സൈജു, യുവതിയുടെ കടമുറികള്‍ ഒഴിപ്പിക്കുന്നതിന് സഹായിച്ചു. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്നാവശ്യപ്പെട്ട് 2019 ഒക്ടോബറില്‍ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട് പലതവണ പീഡിപ്പിച്ചു.

വീട്ടിലെത്തിയ സൈജു പ്രതിഷേധം അവഗണിച്ച്‌ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട്, പുറത്തു പറയരുതെന്ന് പറഞ്ഞ് കാലുപിടിച്ച്‌ യാചിച്ചു. ഭാര്യയുമായി ബന്ധം വേര്‍പെടുത്തി തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനല്‍കി. പിന്നീട് ഫോണിലൂടെ ബന്ധം തുടര്‍ന്നു. സി.ഐയുടെ നിരന്തരമായ ഫോണ്‍ വിളികളും വിഡിയോ കോളുകളും കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടില്‍ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറില്‍ നിര്‍ബന്ധിച്ച്‌ പിന്‍വലിപ്പിച്ച്‌ പള്ളിച്ചലിലെ ബാങ്കില്‍ നിക്ഷേപിച്ചു. ആ തുകക്ക് നോമിനിയായി സൈജുവിന്റെ പേരുവച്ചു. പല തവണ തന്റെ കൈയില്‍നിന്ന് പണം വാങ്ങി. അതേസമയം, യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറയുന്നു. യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായും അറിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...