Wednesday, April 24, 2024 9:34 am

സ്വയം തൊഴിൽ ലോൺ മേള ; 47 ലക്ഷം രൂപ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്വയം തൊഴിൽ ലോൺ മേളയിലൂടെ 47 ലക്ഷം രൂപയുടെ വായ്പ വിതരണം നടത്തി. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി തിരുവല്ല നഗരസഭയിൽ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം(NULM) പദ്ധതിയുടെയും താലൂക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോൺ , ലൈസൻസ്, സബ്സിഡി മേളയിലൂടെയാണ് വായ്പാ വിതരണം നടത്തിയത്. നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടത്തിന്റെ അധ്യക്ഷതയിൽ നഗരസഭാ മിനി ഹാളിൽ വെച്ച് സംഘടിപ്പിച്ച സ്വയം തൊഴിൽ മേള നഗരസഭാ അധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്‌ഘാടനം ചെയ്തു.

അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായവർക്കു സ്വന്തമായി വരുമാന മാർഗം കണ്ടെത്തുന്നതിനുള്ള പിന്തുണ നൽകുന്നതിനായി ഈ വർഷം സംരംഭക വർഷമായി സർക്കാർ ആചരിച്ചു കൊണ്ട് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതി നടപ്പിലാക്കുകയാണ്. എന്റെ സംരംഭം നാടിൻറെ അഭിമാനം എന്ന എന്ന കാഴ്ചപ്പാടോടെ കൂടുതൽ സംരംഭകരെ കണ്ടെത്തുന്ന രീതിയിൽ വായ്പാ മേളകൾ സംഘടിപ്പിച്ചു കൂടുതൽ അവസരം ഒരുക്കുകയാണ് നഗരസഭ ചെയ്യുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പ്രാദേശിക സർക്കാരുകളുടെയും കുടുബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ തൊഴിൽ മേളകളും സ്വയം തൊഴിൽ ലോൺ മേളകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. സ്വന്തമായി വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം മേളകളിലൂടെ വലിയ അവസരങ്ങൾ ലഭിക്കുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നതിലൂടെ അത്തരം കുടുംബങ്ങളിൽ വരുമാനം ഉണ്ടാകുകയും ജീവിത നിലവാരം ഉയരുകയും ചെയ്യുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുകൾ, രജിസ്ട്രേഷനുകൾ എന്നിവ എടുക്കാൻ സഹായിക്കുന്നതോടൊപ്പം വിവിധ പദ്ധതികളിലൂടെ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മേളയിലൂടെ അറിയാൻ സാധിക്കുന്നതാണെന്നും ബാങ്കുകളുടെ സഹകരണം ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.

നൂറിലധികം പേർ പങ്കെടുത്ത മേയിലൂടെ പ്രധാനമായും പി.എം.ഇ.ജി.പി., കുടുംബശ്രീ എൻ യു.എൽ.എം സ്വയം തൊഴിൽ പദ്ധതി, കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്പി, എം.സ്വാനിധി തുടങ്ങിയ പദ്ധതികളിലൂടെ 42 സംരംഭകർക്ക്‌ ആണ് വായ്പാ വിതരണം ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റാസ്മെക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്,ഐഡിബിഐ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്,ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകൾ വായ്പാ മേളയിൽ പങ്കെടുത്തു. വായ്പാ മേളയിൽ കെ സ്വിഫ്റ്റ് ,ഉദ്യം രജിസ്‌ട്രേഷൻ എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. 15 സംരംഭകർക്ക്‌ സൗജന്യമായി ഉദ്യം രജിസ്ട്രേഷൻ നൽകി.

കുടുംബശ്രീ, വ്യവസായ ഓഫീസ് എന്നിവയുടെ വിവിധ പദ്ധതികളിലൂടെ സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന 41 പേരെ പ്രാഥമികമായി തെരഞ്ഞെടുക്കുകയും 15 പേർക്ക് ബാങ്കുകൾ മുഖാന്തിരം വായ്പ നൽകുന്നതിനുള്ള നടപടി ക്രമം ആരംഭിക്കുകയും ചെയ്തു. കുടുംബശ്രീ എൻ.യു. മാനേജർ അജിത് എസ് സ്വാഗതം ആശംസിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശ്ശേരിൽ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്, പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാഹുൽ ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻ കാലാ, കൗൺസിലമാരായ ജേക്കബ് ജോർജ് മനക്കൽ, പൂജ ജയൻ, മിനി പ്രസാദ്, വിജയൻ തലവന, മാത്യൂസ് ചാലക്കുഴി, ഉപജില്ലാ വ്യവസായ ഓഫീസർ സ്വപ്നാ ദാസ്, നഗരസഭാ വ്യവസായ ഓഫീസർ സുജിത ആർ, വ്യവസായ വകുപ്പ് ഇന്റേൺമാരായ ശില്പ, ഐശ്വര്യ, എൻ.യു.എൽ.എം. ജീവനക്കാരായിട്ടുള്ള സെറിൻ സൂസൻ, അനു വി ജോൺ, സി.ഡി.എസ്സ് അക്കൗണ്ടന്റുമാരായ അജേഷ്, മോൻസി എന്നിവർ എന്നിവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ; ജോലി നഷ്ടപ്പെട്ട യുവാവ് ‘ ഭിക്ഷ...

0
കട്ടപ്പന : ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര...

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു ; ഒരുങ്ങുന്നത് രാമേശ്വരത്ത്, ജൂണിൽ...

0
രാമേശ്വരം: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന...

പത്തനംതിട്ടയിൽ ഗുണ്ടാവിളയാട്ടം ; യുവാവിനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി,...

0
പത്തനംതിട്ട: തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി...

അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം നടത്തുന്ന സമ്മർ ക്യാമ്പ് മെയ് 6...

0
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട...