ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ : 35.77 ലക്ഷം രൂപ സബ്സിഡി നൽകി : മന്ത്രി ഡോ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പയെടുത്ത് വിവിധ സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഈ സാമ്പത്തികവർഷം 35.77 ലക്ഷം രൂപ സബ്സിഡിയായി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോർപ്പറേഷനിൽ നിന്ന് നേരിട്ടും മറ്റ് ദേശസാത്കൃത ബാങ്കുകളിൽ നിന്നും 2024-25 സാമ്പത്തികവർഷം ഡിസംബർ പത്തുവരെ അനുവദിച്ച സബ്സിഡി തുകയാണിത്. കൃത്യമായി വായ്പ തിരിച്ചടക്കുന്ന ഒരു ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ഭിന്നശേഷിക്കാർക്കാണ് സബ്സിഡി. 46 ഗുണഭോക്താക്കൾക്ക് വിവിധ ബാങ്കുകളിലേക്ക് 10.31 ലക്ഷം രൂപയും, കോർപ്പറേഷൻ നേരിട്ട് വായ്പ നൽകുന്ന പദ്ധതിയിൽ 40 പേർക്ക് 25.46 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കോർപ്പറേഷന് സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണ് ഇങ്ങനെ 86 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുന്നത്. സ്വയംതൊഴിലിനായും, വാഹന-ഭവന ആവശ്യങ്ങൾക്കായും അമ്പത് ലക്ഷം രൂപ വരെയാണ് നാമമാത്ര പലിശനിരക്കിൽ കോർപ്പറേഷൻ നേരിട്ട് വായ്പ നൽകി വരുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നാലു ശതമാനം പലിശനിരക്കിൽ അമ്പത് ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നൽകി വരുന്നു. കടുത്ത സാമ്പത്തികപ്രയാസങ്ങളിലും ഭിന്നശേഷിക്കാരെയും മറ്റ് അവശവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാർ നിലപാടിന് ഉദാഹരണമാണ് ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സബ്സിഡി അനുവദിച്ചുകൊണ്ടുള്ള നടപടി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...