പത്തനംത്തിട്ട : റ്റാറ്റ ജി.ഐ മെഷിൽ നിർമ്മിച്ച ഹൈടെക് കോഴിക്കൂടും, വെങ്കിടേശ്വര ഹാച്‌ചറിയുടെ BV 380 ഇനത്തിൽപ്പെട്ട കോഴി
കുഞ്ഞുങ്ങളും, ഗുണ നിലവാരമുള്ള കോഴിത്തീറ്റയും സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് വിതരണം ചെയ്തു. ഹെഢ് ഓഫീസ് ഹാളിൽ നടന്ന യോഗത്തിലാണ് വിതരണം നടന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ നിർവഹിച്ചു. ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം
MK. പ്രഭാകരൻ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, മാനേജർ
ട ശിവകുമാർ, ഷെബിഎവറസ്റ്റ്, സാലി ജോസ്സ്, സേതുസുരേഷ്, കുസുമകുമാരി , അമ്പിളി പ്രസാദ് എന്നിവർ സംസാരിച്ചു.